Type Here to Get Search Results !

Bottom Ad

പെയ്ന്റിംഗ് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു

മഞ്ചേശ്വരം:(www.evisionnews.in) പെയ്ന്റിംഗ് തൊഴിലാളിയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഉദ്യാവറിലെ ഫൈസലിന്റെ മകന്‍ അബ്ദുല്‍ ഗഫൂറാ(35)ണ് മരിച്ചത്. ഇന്നലെ രാത്രി സുഹൃത്തുക്കളുമായി ഉദ്യാവറില്‍ വെച്ച് ഗഫൂര്‍ സംസാരിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് ഉദ്യാവര്‍ ജുമാമസ്ജിദിന് സമീപം റെയില്‍വെ ട്രാക്കില്‍ മൃതദേഹം കണ്ടത്. രാത്രി ഏതോ വണ്ടി തട്ടി മരിച്ചതാണെന്നാണ് സംശയിക്കുന്നത്. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad