കാസര്‍കോട് (www.evisionnews.in): ആറാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനെ കുമ്പള സി.ഐ വി.വി മനോജ് അറസ്റ്റു ചെയ്തു. നീലേശ്വരം സ്വദേശി ജുനൈദി (32)നെയാണ് അറസ്റ്റുചെയ്തത്.കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
ആദ്യ വിവാഹത്തിലുള്ള കുട്ടിയെ ജുനൈദ് രണ്ടു മാസമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് കേസ്. മകളെ പീഡിപ്പിക്കുന്നതിന് സാക്ഷിയായ മാതാവ് വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

Post a Comment
0 Comments