Type Here to Get Search Results !

Bottom Ad

ആദൂരില്‍ നിന്ന് കാണാതായ യുവാവിനെ എറണാകുളത്തു കണ്ടെത്തി


മുള്ളേരിയ (www.evisionnews.in) : ഒരു വര്‍ഷം മുന്‍പു കാണാതായ യുവാവിനെ എറണാകുളത്തുനിന്നു പോലീസ് കണ്ടെത്തി. ആദൂര്‍ ചീനപ്പാടിയിലെ മുഹമ്മദിന്റെ മകന്‍ അബ്ദുല്ല ഹാരിസി (22) നെയാണ് എറണാകുളം പാലാരിവട്ടത്തെ ജ്യൂസ് കടയില്‍ ജോലിചെയ്യുന്നതിനിടെ പൊലീസ് പിടികൂടിയത്. മൊബൈല്‍ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു ഹാരിസിനെ കണ്ടെത്തിയത്. ആദൂര്‍ പൊലീസ് വിവരം കൈമാറിയതിനെ തുടര്‍ന്നു പാലാരിവട്ടം പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു. 

വ്യാഴാഴ്ച ആദൂരിലെത്തിക്കും. വീടുവിട്ടുപോയ ഹാരിസ് ആറുമാസം വരെ വീട്ടുകാരുമായി ഫോണില്‍ ബന്ധം പുലര്‍ത്തിയിരുന്നെങ്കിലും പിന്നീട് അതു നിലച്ചു. ഉപയോഗിച്ചിരുന്ന ഫോണ്‍ സ്വിച്ച്ഓഫ് ആവുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷമായി മകനെ കാണാനില്ലെന്നു കാണിച്ച് ഉപ്പ നല്‍കിയ പരാതിയിലാണു പൊലീസ് നടപടി. തൃക്കരിപ്പൂരില്‍ മതപഠനം നടത്തിയ ശേഷമാണു ഹാരിസ് എറണാകുളത്തേക്കു പോയത്. കാണാതായതിനെക്കുറിച്ച് ഏറെ ദുരൂഹതകള്‍ പരന്നിരുന്നു. ആദൂര്‍ എസ്‌ഐ എ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Keywords: Adoor-youth-miss-found-in-ernakulam

Post a Comment

0 Comments

Top Post Ad

Below Post Ad