കാസര്‍കോട്.(www.evisionnews.in)പോലീസ് കംപ്ലയിന്റ് അതോറിറ്റി റിട്ട. ജില്ലാ ജഡ്ജ് കെ വി ഗോപിക്കുട്ടന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ 28 കേസുകള്‍ പരിഗണിച്ചു. ഒരു കേസ് തീര്‍പ്പാക്കി. രണ്ട് പുതിയ പരാതികള്‍ സ്വീകരിച്ചു. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു, സബ് കളക്ടര്‍ മൃണ്‍മയി ജോഷി, ശിരസ്തദാര്‍ പി കെ ശോഭ എന്നിവര്‍ സംബന്ധിച്ചു. പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ അടുത്ത സിറ്റിംഗ് ഒക്‌ടോബര്‍ മൂന്നിന് നടക്കും.
keywords : kasragod-police-complaint-authority-caser

Post a Comment
0 Comments