Type Here to Get Search Results !

Bottom Ad

അഴിത്തലയില്‍ ബോട്ട് മുങ്ങി; മത്സ്യതൊഴിലാളികള്‍ രക്ഷപ്പെട്ടു


നീലേശ്വരം (www.evisionnews.in)  : മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന നാല് തൊഴിലാളികളും രക്ഷപ്പെട്ടു.

വ്യാഴാഴ്ച പുലര്‍ച്ചെ 5.45 വോടെ നീലേശ്വരം അഴിത്തലയിലാണ് അപകടം. നീലേശ്വരം തൈക്കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിന് പോയി തിരിച്ചു വരുന്നതിനിടയിലാണ് കരക്കെത്താറായപ്പോള്‍ ബോട്ടിന്റെ പലക ഇളകി വെള്ളം കയറി മുങ്ങിയത്. ഈ സമയം അതുവഴി മത്സ്യ ബന്ധനം കഴിഞ്ഞ് വരികയായിരുന്ന മറ്റൊരു ബോട്ടിലെ തൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തിയത്.

മത്സ്യ തൊഴിലാളികളായ തൈക്കടപ്പുറം സ്വദേശികളായ സത്യന്‍(40), രാമചന്ദ്രന്‍ (38), ഹരീഷ്(36), സുനില്‍ (38) എന്നിവരാണ് മുങ്ങിയ ബോട്ടില്‍ ഉണ്ടായിരുന്നത്. തൈക്കടപ്പുറത്തെ പി വി സുകുമാരന്റെതാണ്് അപകടത്തില്‍പ്പെട്ട ബോട്ട്.

Keywords: Azhithala-boat-accdnt




Post a Comment

0 Comments

Top Post Ad

Below Post Ad