Type Here to Get Search Results !

Bottom Ad

കറന്തക്കാട്ടെ വ്യാപാരിയുടെ 11 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു



കാസര്‍കോട്  (www.evisionnews.in) : യാത്രക്കിടയില്‍ വ്യാപാരിയുടെ 11 പവന്‍ സ്വര്‍ണാഭരണം കാണാതായി. കറന്തക്കാട്ടെ പടക്കക്കട ഉടമയുടെ ആഭരണങ്ങളാണ് ബുധനാഴ്ച രാത്രി നഷ്ടപ്പെട്ടത്. ഉച്ചക്ക് ബാങ്ക് ലോക്കറില്‍ നിന്ന് എടുത്ത് കറന്തക്കാട്ടെ കടയില്‍ സൂക്ഷിച്ചതായിരുന്നു. രാത്രി 9 മണിക്ക് കട പൂട്ടുമ്പോള്‍ പാന്റ്‌സിന്റെ കീശയില്‍ വെച്ചു. രണ്ട് വളയും ഒരു മാലയുമാണ് ഉണ്ടായിരുന്നത്. കട പൂട്ടി മത്സ്യമാര്‍ക്കറ്റിലേക്കാണ് ആദ്യം പോയത്. പിന്നീട് താളിപ്പടുപ്പിലെ വീട്ടിലെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ ഭാര്യ അന്വേഷിച്ചപ്പോഴാണ് ആഭരണം പാന്റ്‌സിന്റെ കീശയില്‍ ഇല്ലെന്ന് അറിയുന്നത്. എങ്ങനെ നഷ്ടപ്പെട്ടുവെന്ന് വ്യക്തമല്ല.

 ഗോള്‍ഡ് കിംഗ് ജ്വല്ലറിയുടെ പ്രിന്റ് ചെയ്ത ചെറിയ ബാഗിനകത്താണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. കടയിലും പരിസരങ്ങളിലും അന്വേഷിച്ച ശേഷം വ്യാഴാഴ്ച വൈകിട്ട് കാസര്‍കോട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. യാത്ര ചെയ്ത വഴിയിലുള്ള സി.സി.ടി.വി ക്യാമറകള്‍ പൊലീസ് അരിച്ച് പെറുക്കുകയാണ്. രാത്രി 9ന് ശേഷമുള്ള ദൃശ്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. ക്യാമറയില്‍ പതിഞ്ഞിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

Keywords: missing-gold-ornements

Post a Comment

0 Comments

Top Post Ad

Below Post Ad