Type Here to Get Search Results !

Bottom Ad

കടമ്പാറിലെ കവര്‍ച്ച: പ്രതികളുടെ കാറും ബൈക്കും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതം


കാസര്‍കോട് (www.evisionnews.in) : മഞ്ചേശ്വരം കടമ്പാറില്‍ ദമ്പതികളെ കത്തി മുനയില്‍ നിര്‍ത്തി സ്വര്‍ണാഭരണങ്ങളും പണവും കൊള്ളയടിച്ച കേസില്‍ അറസ്റ്റിലായ മൂന്നുപേരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കണമെന്നാവശ്യപ്പെട്ട് കേസ് അന്വേഷിക്കുന്ന കുമ്പള സി.ഐ. വി.വി മനോജ് കാസര്‍കോട് ജുഡീ. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ഹരജി നല്‍കി. നാലു പ്രതികളെയും കസ്റ്റഡിയില്‍ വിട്ട് കിട്ടാനും അപേക്ഷ നല്‍കിയിട്ടുണ്ട്. 

തൂമിനാട് ഹില്‍ടോപ് നഗറില്‍ സാക്കി മന്‍സിലിലെ അബ്ദുല്‍ റഹ്മാന്‍ മുബാറക് എന്ന മുബാറക് (26), മഞ്ചേശ്വരം ഉദ്യാവര്‍ ഫസ്റ്റ് റെയില്‍വെ സിഗ്‌നല്‍ അഹമ്മദ് കോമ്പൗണ്ടില്‍ മുഹമ്മദ് ഹനീഫ എന്ന അന്‍സാര്‍ (26), മഞ്ചേശ്വരത്തെ ഹമീദ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇംതിയാസ് (28) എന്നിവരെയാണ് തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കേണ്ടത്. ഹൊസങ്കടി കടമ്പാര്‍കട്ടയിലെ രവീന്ദ്രനാഥ ഷെട്ടി(79)യേയും ഭാര്യ മഹാലക്ഷ്മി(66)യുമാണ് പ്രതികളെ തിരിച്ചറിയേണ്ടത്.

കേസില്‍ മൊത്തം ആറ് പ്രതികളാണ് ഉള്ളതെന്ന് പൊലീസ് പറഞ്ഞു. രണ്ടു പേരെ കിട്ടാനുണ്ട്. ഒരു റിട്‌സ് കാറും ബൈക്കും കണ്ടെത്തേണ്ടതുണ്ട്.

Keywords: Kadambar-theft-case

Post a Comment

0 Comments

Top Post Ad

Below Post Ad