കാസര്‍കോട് (www.evisionnews.in) : ചെമ്പിരിക്ക-മംഗളൂരു ഖാസിയായിരുന്ന മുസ്ലിം പണ്ഡിതനും സമസ്ത നേതാവുമായിരുന്ന സി.എം അബ്ദുല്ല മൗലവി ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും മരണം കൊലതന്നെയെന്നും സി.ബി.ഐ. വ്യാഴം-വെള്ളി ദിവസങ്ങളില്‍ കാസര്‍കോട് ഗസ്റ്റ് ഹൗസിലും പയ്യന്നൂര്‍ റസ്റ്റ് ഹൗസിലും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളോടും, ബന്ധുക്കളോടും ആശയ വിനിമയം നടത്തുകയായിരുന്നു സി.ബി.ഐ സംഘം. ആക്ഷന്‍ കമ്മിറ്റി പ്രസിഡണ്ട് ഡോ.ഡി സുരേന്ദ്രനാഥ്, കണ്‍വീനര്‍ ഇ അബ്ദുല്ല കുഞ്ഞി തുടങ്ങിയവരുമായിട്ടാണ് സി.ബി.ഐ സംസാരിച്ചത്. ഇവരുടെ മൊഴികള്‍ സി.ബി.ഐ രേഖപ്പെടുത്തിയിട്ടുണ്ട്. കേസാദ്യം അന്വേഷിച്ച ലോക്കല്‍ പോലീസ് പലതെളിവുകളും നഷ്ടപ്പെടുത്തിയതായി സി.ബി.ഐ തങ്ങളോട് പറഞ്ഞെന്ന് ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.
ഖാസി ധരിച്ച വസ്ത്രങ്ങളും, ചെരുപ്പും, ടോര്‍ച്ചും, വടിയും അലക്ഷ്യമായി പോലീസ് ജീപ്പിലേക്ക് വലിച്ചെറിഞ്ഞതിന്റെ ദൃശ്യം സി.ബി.ഐ യുടെ പക്കലുണ്ട്. മുംബൈ അധോലോക കൊലയാളി റഷീദ് മലബാറി ഖാസിയുടെ വീടിന് സമീപത്തും ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക്ക് കോളേജിന് സമീപത്തും താമസിച്ചതും, റഷീദ് മലബാറിക്ക് ചെമ്പിരിക്കയില്‍ വീട് തരപ്പെടുത്തി കൊടുത്തയാളെ കുറിച്ചും ഭാരവാഹികള്‍ സി.ബി.ഐ യില്‍ ബോധിപ്പിച്ചിട്ടുണ്ട്. മംഗളൂരു ജയിലില്‍ കഴിയവെ സഹതടവുകാരനോട് മലബാറി പറഞ്ഞ ഒരു കൊലയില്‍ മാത്രം കുറ്റബോധം ഉണ്ടെന്ന് പറഞ്ഞതും സി.ബി.ഐ യോട് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.കൊലയില്‍ സംശയമുള്ള നാലോളം പേരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
കേസന്വേഷണത്തില്‍ ആശങ്ക വേണ്ടെന്നും അന്വേഷകര്‍ ആക്ഷന്‍ കമ്മിറ്റിക്ക് ഉറപ്പ് നല്‍കി.
Keywords: Khasi-kess-cbi
Post a Comment
0 Comments