Type Here to Get Search Results !

Bottom Ad

ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പിന്റെ റെയ്ഡ്; മൊഗ്രാല്‍ പുത്തൂരില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു



മൊഗ്രാല്‍ പുത്തൂര്‍ :(www.evisionnews.in) മൊഗ്രാല്‍ പുത്തൂരിലെ ഹോട്ടലുകളിലും, ബേക്കറികളിലും ആരോഗ്യ വകുപ്പ് നടത്തിയ റെയ്ഡില്‍ പഴയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. മൊഗ്രാല്‍ പുത്തൂര്‍, ചൗക്കി, എരിയാല്‍ പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്.
ശുചിത്വമില്ലാതെയും, ലൈസന്‍സില്ലാതെയും പ്രവര്‍ത്തിക്കുന്ന രണ്ട് ഹോട്ടലുകള്‍, ഒരു ബേക്കറി എന്നിവയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ശുചിത്വമില്ലാതെയും, ലൈസന്‍സില്ലാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷ്‌റഫ് പറഞ്ഞു.
റെയ്ഡിന് ബി അഷ്‌റഫിനു പുറമെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജയറാം, സുന്ദരന്‍, ബിന്ദു, ഗ്രാമപഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് നാരായണന്‍ എന്നിവരുമുണ്ടായിരുന്നു.

ബന്തടുക്കയില്‍ വൃത്തി ഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുകയും വില്‍പന നടത്തുകയും ചെയ്ത മൂന്ന് ഹോട്ടലുകള്‍ക്കും ഒരു ബേക്കറിക്കും നോട്ടീസ് നല്‍കി. ബേക്കറി അടച്ചു പൂട്ടി. പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം പി മുഹമ്മദ്കുട്ടി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ് മനോജ്, ഫൗസിയ എം പി, ലതിക എം എന്നിവര്‍ നേതൃത്വം നല്‍കി.

keywords : kasaragod-mogral-puthur-hotel-food-department-fine

Post a Comment

0 Comments

Top Post Ad

Below Post Ad