പരവനടുക്കം :(www.evisionnews.in) പരവനടുക്കത്തെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ കോമ്പൗണ്ടില്‍ നിന്നും മലിന ജലം പുറത്തേക്കൊഴുകുന്നതായി നാട്ടുകാരുടെ പരാതി.കുട്ടികളും വിദ്യാര്‍ത്ഥികളുമടക്കം നാനൂറോളം പേരുടെ ക്വാര്‍ട്ടേഴ്‌സും കാന്റീനും സ്‌കൂള്‍ കോമ്പൗണ്ടില്‍ തന്നെയാണ് ഉള്ളത്.സെപ്റ്റിക് ടാങ്ക് ഉണ്ടെങ്കിലും വലിയ തോടുകള്‍ വെട്ടി അതിലൂടെ മലിനജലം ഒഴുകുകയാണിവിടെ.ഇത് പലപ്പോഴും പുറത്തെ മഴവെള്ളത്തോടൊപ്പം ചേര്‍ന്ന് പരിസര പ്രദേശമാകെ ദുര്‍ഗന്ധം പരത്തുകയും കൊതുകുശല്യം വര്‍ദ്ധിക്കുകയും ഗുരുതരമായ ആരോഗ്യ പ്രശ്‌നം സഷ്ടിക്കുകയും ചെയ്യുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.സ്‌കൂള്‍ അന്തേവാസികളുടെ ആരോഗ്യത്തിനും മാലിന്യം വന്‍ഭീഷണിയായി മാറിയിട്ടുണ്ട്.ഈ മാലിന്യം ചെന്ന് ചേരുന്നത് ആളുകള്‍ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന കണ്ണോത്ത് തോട് വഴി
ചന്ദ്രഗിരി പുഴയിലാണ്.ഇത് സംബന്ധിച്ച് പഞ്ചായത്ത് മുതല്‍ ജില്ലാ കളക്ടര്‍ക്ക് വരെ നിവേദനം നല്‍കുകയും പരിഹാരമുണ്ടാ ക്കാമെന്ന്് ബന്ധപ്പെട്ടവര്‍ അറിയിക്കുകയും ചെയ്തെങ്കിലും വാഗ്ദാനത്തിനപ്പുറം ഒന്നുമുണ്ടായില്ല.ഇത് ഇനിയും തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.
keywords : kasragod-paravanadukam-school-mrs

Post a Comment
0 Comments