Type Here to Get Search Results !

Bottom Ad

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാരും മാനേജ്മെന്റുകളും ധാരണയായി


തിരുവനന്തപുരം: (www.evisionnews.in)സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകളും സര്‍ക്കാരും നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. മുഖ്യമന്ത്രിയും മാനേജ്മെന്റ് പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. എന്‍.ആര്‍.ഐ സീറ്റുകളില്‍ ആറ് ലക്ഷം രൂപയാകും. 35 ശതമാനം മാനേജ്മെന്റ് സീറ്റുകളില്‍ അഞ്ച് ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ ഫീസ് വാങ്ങാന്‍ ധാരണയായി. 

സര്‍ക്കാര്‍ സീറ്റുകളില്‍ ത്രിതല ഫീസ് ഈടാക്കും. സര്‍ക്കാര്‍ സീറ്റുകളില്‍ 6 ശതമാനം സീറ്റുകളില്‍ 25,000 രൂപയാകും ഫീസ്. 14 ശതമാനം സീറ്റുകളില്‍ 44000 രൂപയും. 30 ശതമാനം മെറിറ്റ് സീറ്റുകളില്‍ 2.5 ലക്ഷം രൂപയും ഫീസ് ഈടാക്കും. ഡെന്റല്‍ പ്രവേശനത്തിലും ധാരണയായി. 

ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ആരോഗ്യ മന്ത്രി കെ.കെ ഷൈലജ മാധ്യമങ്ങളെ അറിയിച്ചു. പതിമുന്ന് മാനേജ്മെന്റ് പ്രതിനിധകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നീറ്റ് ലിസ്റ്റില്‍ നിന്നാകും പ്രവേശനം. അമ്പത് ശതമാനം സര്‍ക്കാര്‍ മെറിറ്റ് സീറ്റായി നിലനിര്‍ത്താന്‍ മാനേജ്മന്റുകള്‍ ധാരണയായി. അഞ്ച് മാനേജ്മെന്റുകള്‍ കുടി സര്‍ക്കാരുമായി ധാരണ ആകാനുണ്ട്. ഇവരും സര്‍ക്കാരുമായി ഉടന്‍ ധാരണ ആകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.

keywords : kerala-medical-seat-entrance-sarkar-management
Tags

Post a Comment

0 Comments

Top Post Ad

Below Post Ad