മൊഗ്രാല്‍:(www.evisionnews.in)ജി.വി.എച്ച്.എസ്.എസ് മൊഗ്രാലില്‍ നിന്നും കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ-പ്ലസ് നേടിയ ഫൈറൂസ് ഹസീന, ദേശീയ വേദി ഗള്‍ഫ് കമ്മിറ്റി അംഗങ്ങളുടെ മക്കളില്‍ സി.ബി.എസ്.ഇ-പത്താം തരം പരീക്ഷയില്‍ മികച്ച വിജയം നേടിയ ജിദ്ദ ഇന്റര്‍ നാഷണല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥി അബ്ദുല്‍ ഖാദര്‍ ഷാനിന്‍ കാഷിഫ്, സമസ്ത പൊതു പരീക്ഷയില്‍ റാങ്ക് നേട്ടം കൈവരിച്ച മറിയം ലാസിമ, പ്ലസ് ടു , വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ എന്നിവരെ മൊഗ്രാല്‍ ദേശീയ വേദി കാഷ് അവാര്‍ഡും ഉപഹാരങ്ങളും നല്‍കി അനുമോദിച്ചു.
കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എന്‍.എ.സുലൈമാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.മൊഗ്രാല്‍ ദേശീയ വേദി പ്രസിഡണ്ട് ടി.കെ.അന്‍വര്‍ അധ്യക്ഷത വഹിച്ചു. ദേശീയ കാര്‍ റാലി ചാമ്പ്യന്‍ മൂസ ഷരീഫ് ,കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബി.എന്‍.മുഹമ്മദലി എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.യുവ വ്യവസായി എം.ജി.എ.ലത്തീഫ് മുഖ്യാതിഥിയായിരുന്നു. മാഹിന്‍ മാസ്റ്റര്‍, പി.മുഹമ്മദ് നിസാര്‍, ടി.എം.ഷുഹൈബ്, സിദ്ദീഖ് റഹിമാന്‍, ബഷീര്‍ അഹ്മദ്, നാസര്‍ മൊഗ്രാല്‍, സി.എം.ഹംസ, കുത്തിരിപ്പ് മുഹമ്മദ്, അഷ്റഫ് പെര്‍വാഡ്, അബൂബക്കര്‍ സ്പിക്, കെ.പി.മുഹമ്മദ്, എസ്.അന്‍വര്‍ അഹമ്മദ് പ്രസംഗിച്ചു. സെക്രട്ടറി ഖാദര്‍ മാസ്റ്റര്‍ സ്വാഗതവും,വൈസ് പ്രസിഡണ്ട് ഖാദര്‍ മൊഗ്രാല്‍ നന്ദിയും പറഞ്ഞു.
keywords : mogral-deshiyavedi-exam-winners-award

Post a Comment
0 Comments