കാഞ്ഞങ്ങാട് (www.evisionnews.in) : നവീകരിച്ച കാഞ്ഞങ്ങാട്ടെ മത്സ്യ മാര്‍ക്കറ്റ് മന്ത്രി ജലീല്‍ തുറന്നു കൊടുത്തു.17 ലക്ഷം രൂപ ചെലവിലാണ് മാര്‍ക്കറ്റ് നവീകരിച്ചത്.മാലിന്യങ്ങള്‍ ഉറവിടകേന്ദ്രങ്ങളില്‍ തന്നെ സംസ്‌ക്കരിക്കുന്നതിനു മുന്‍തൂക്കം നല്‍കണമെന്നു മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
കേരളത്തില്‍ മൂന്നു ലക്ഷം കുടുംബങ്ങള്‍ക്ക് കക്കൂസില്ല. ഇത് ഉടന്‍ പരിഹരിച്ച് നവംബര്‍ ഒന്നിന് എല്ലാവര്‍ക്കും ശൗചാലയം ഉള്ള സംസ്ഥാനമായി പ്രഖ്യാപിക്കും മന്ത്രി പറഞ്ഞു.
നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ആധ്യക്ഷത വഹിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എ, വൈ.ചെയര്‍പേഴ്‌സണ്‍ സുലൈഖ, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജാഫര്‍ സംസാരിച്ചു. മത്സ്യതൊഴിലാളികള്‍ക്കുള്ള യൂണിഫോമുകള്‍ ജില്ലാ കലക്ടര്‍ കെ.ജീവന്‍ബാബു വിതരണം ചെയ്തു.
Keywords: Kanhangad-fish-market-minister-k.t jaleel-inauguration




Post a Comment
0 Comments