ചിറ്റാരിക്കാല്‍ (www.evisionnews.in) : കഞ്ചാവ് കടത്തുന്നതിനിടെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയെ എക്‌സൈസ് സംഘം പിടികൂടി.
പാലാവയല്‍ സ്വദേശിയും കര്‍ണ്ണാടകയിലെ ഹസനില്‍ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയുമായ മുണ്ടക്കല്‍ വീട്ടില്‍ ജിബിന്‍ ബാബു(21)ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി 9 മണിയോടെ ഇരിട്ടി കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ജിബിന്‍ കടന്നു കളയുകയായിരുന്നു. രാത്രി 10.30 ഓടെ നടുവില്‍ ടൗണില്‍ വെച്ച് ആലക്കോട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാഹസികമായി പിടികൂടിയത്. 8 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. ലഹരിക്കടിമയായ ജിബിന്‍ കര്‍ണ്ണാടകയില്‍ നിന്നും സ്ഥിരമായി മലയോരത്തെക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ ഉപയോഗിച്ചിരുന്ന രണ്ടു ലക്ഷം രൂപയോളം വിലവരുന്ന ആഡംബര ബൈക്കും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഓണാഘോഷത്തോടനുബന്ധിച്ച് പോലീസിന്റെ പ്രത്യേക സംഘം മലയോരത്ത് ശക്തമായ പരിശോധനകള്‍ നടത്തിവരുന്നുണ്ട്. ജിബിനെ കോടതിയില്‍ ഹാജരാക്കി.
keywords: Khanjav-news-arrest-bike-engineering-student
Post a Comment
0 Comments