കാസര്‍കോട് (www.evisionnews.in) : വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത കാസര്‍കോട്ടെ ട്രാവല്‍ ഏജന്‍സി ഉടമ തളങ്കര ബാങ്കോട് സ്വദേശി അബ്ദുല്‍ മുനീര്‍ എന്ന മുനീര്‍ ബാങ്കോട് (47), ധര്‍മ്മത്തടുക്ക ഷേണിയിലെ അഹമദ് ഇസാദ് (27) എന്നിവരെ കോടതി റിമാണ്ട് ചെയ്തു.
ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ച പ്രമാദമായ വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അഹമദ് ഇസാദിനെ പിടികൂടിയപ്പോള്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുനീറിനേയും അറസ്റ്റ് ചെയ്തത്. പടന്നക്കാട്ടെ മുഹമ്മദ് ഇഷാദ് എന്ന പേരിലായിരുന്നു അഹമദ് ഇസാദിന്റെ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയത്. ഈ പേരില്‍ ഒരാള്‍ ഇല്ലെന്ന് നേരത്തെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
കേസില്‍ പെരിയാട്ടടുക്കത്തെ പി.എച്ച് ഇബ്രാഹിം, ചെങ്കള നാലാംമൈലിലെ മുഹമ്മദലി, മുള്ളേരിയയിലെ മുഹമ്മദ് കാസിം, കാഞ്ഞങ്ങാട്ടെ ബദറുദ്ദീന്‍, ആറങ്ങാടിയിലെ റഫീഖ് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
Keywords: Fake-passport-case-arrest-remanded
Post a Comment
0 Comments