കാസര്‍കോട്:(www.evisionnews.in) നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ ചിതറിക്കിടക്കുന്ന ജെല്ലികള്‍ നാശനഷ്ടം വിതയ്ക്കുന്നു. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ടയറില്‍ തട്ടി ജെല്ലികള്‍ തെറിക്കുന്നത് കടകളുടെ ഗ്ലാസുകളിലും വഴിയാത്രക്കാരുടെ ദേഹത്തുമാണ്.
ജെല്ലി തെറിച്ച് പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷനില്‍ സിറ്റിഗോള്‍ഡ് കിഡ്‌സ് ജ്വല്ലറിയുടെ മൂന്ന് ഗ്ലാസുകള്‍ തകര്‍ന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കടയില്‍ ജീവനക്കാരും സ്വര്‍ണ്ണം വാങ്ങാനെത്തിയവരുമുള്ളപ്പോഴാണ് ഗ്ലാസുകള്‍ തകര്‍ന്നുവീണത്. മുമ്പും ജ്വല്ലറിയുടെ ഗ്ലാസുകള്‍ കല്‍ചീളുകള്‍ പതിച്ച് തകര്‍ന്നിരുന്നു.
തകര്‍ന്ന എം.ജി റോഡ് നന്നാക്കുമെന്ന അധികൃതരുടെ വാക്കുകള്‍ പാലിക്കപ്പെട്ടിട്ടില്ല. മഴ ശമിക്കാതെ അറ്റകുറ്റപ്പണികളില്ലെന്ന നിലപാടിലാണ് അധികൃതര്‍.

Post a Comment
0 Comments