Type Here to Get Search Results !

Bottom Ad

വീട്ടുപരിസരത്തു അസമയത്ത് കണ്ട യുവാവിനെ പിടികൂടി പൊലീസിനു കൈമാറി

കുമ്പള:(www.evisionnews.in) ഗള്‍ഫിലേയ്ക്കു പോകാന്‍ ഒരു ദിവസം മാത്രം ബാക്കിയിരിക്കെ സംശയകരമായ സാഹചര്യത്തില്‍ വീട്ടു പരിസരത്തു കാണപ്പെട്ട യുവാവിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത ശേഷം പൊലീസിനു കൈമാറി. ആര്‍ക്കും പരാതി ഇല്ലാത്തതിനാല്‍ യുവാവിനെ കുമ്പള പൊലീസ് വിട്ടയച്ചു.

മൊഗ്രാല്‍ പുത്തൂരില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഷിറിബാഗിലു സ്വദേശിയായ 26 കാരനെ ഒരു വീട്ടു പരിസരത്താണ് നാട്ടുകാര്‍ കണ്ടത്. ഇതോടെ പരുങ്ങിയ യുവാവ് രക്ഷപ്പെടാനുള്ള ശ്രമവും നടത്തി. ഇതോടെ കൂടുതല്‍ പേര്‍ സ്ഥലത്തേക്ക് എത്തി യുവാവിനെ വളഞ്ഞിട്ടു പിടികൂടി. ചോദ്യം ചെയ്തു നാളെ ഗള്‍ഫിലേയ്ക്കു പോകാനുള്ളതാണെന്നും സ്‌നേഹ ബന്ധത്തിലുള്ള ഒരു പെണ്‍കുട്ടിയെ കണ്ട് യാത്ര പറയാനാണ് എത്തിയതെന്നുമായിരുന്നു യുവാവിന്റെ മറുപടി.

തുടര്‍ന്ന് പോലീസിന് കൈമാറുകയുമായിരുന്നു. ശനിയാഴ്ച പോകാനുള്ളതിനാലും ആര്‍ക്കും പരാതി ഇല്ലാത്തതിനാലുമാണ് യുവാവിനെ വിട്ടയക്കുന്നതെന്നു പൊലീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad