Type Here to Get Search Results !

Bottom Ad

കേളുമാസ്റ്റര്‍ക്ക് കര്‍ണ്ണാടക ജാനപദ അവാര്‍ഡ്

കാസര്‍കോട്:(www.evisionnews.in)തെയ്യത്തെക്കുറിച്ച് കേളു മാസ്റ്റര്‍ രചിച്ച കേരള തെയ്യം എന്ന പുസ്തകത്തിന് കര്‍ണ്ണാടക സര്‍ക്കാറിന്റെ ജാനപദ അക്കാഡമി പുസ്തക പുരസ്‌കാരം ലഭിച്ചു. കന്നഡ സാംസ്‌കാരിക വകുപ്പ് കോളാര്‍ ജില്ലയില്‍ നടത്തുന്ന ജാനപദ അക്കാഡമി വാര്‍ഷിക പ്രശസ്തി പത്ര വിതരണ ചടങ്ങില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അവാര്‍ഡ് നല്‍കും.

കേരളത്തിന്റെ അനുഷ്ഠാന കലയായ ഭഗവതി തെയ്യം, വൈഷ്ണവാംശ-ശൈവാംശ തെയ്യങ്ങള്‍, മുസ്ലീം തെയ്യം, സ്ത്രീ തെയ്യം എന്നീ തെയ്യങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകത്തില്‍ കേരളോത്പത്തി, കോലത്ത് നാടിന്റെ തെയ്യാരാധന എന്നീ വിഷയങ്ങളെ പറ്റിയും പ്രതിപാദിച്ചിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad