പൊയിനാച്ചി (www.evisionnews.in) : കുടുംബ വഴക്ക് മൂര്‍ച്ചിച്ചതിനിടയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപരിക്കേല്‍പ്പിച്ച ശേഷം സര്‍ക്കാര്‍ ജീവനക്കാരനായ യുവാവ് സ്വയം വെട്ടിപരിക്കേല്‍പ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പരിക്കേറ്റ പൊയ്‌നാച്ചിക്ക സമീപം മൈലാട്ടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും കണ്ണൂര്‍ കലക്‌ട്രേറ്റിലെ ജീവനക്കാരനുമായ ശിവദാസന്‍ (45), ഭാര്യ ഉഷ (35), ഭാര്യാമാതാവ് പ്രേമലത (56) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ചയാണ് സംഭവം. ഭാര്യയുമായി ശിവദാസന്‍ വഴക്കിടുകയും പ്രശ്‌നം മൂര്‍ച്ഛിച്ചപ്പോള്‍ വെട്ടുകത്തികൊണ്ടു പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഭാര്യാ, മാതാവ് പ്രേമലതയ്ക്ക് വെട്ടേറ്റത്. ഇരുവരെയും സാരമായി പരിക്കേല്‍പ്പിച്ച ശേഷം ശിവദാസന്‍ സ്വയം കുത്തിമുറിവേല്‍പ്പിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസെത്തിയാണ് ചോരയില്‍ കുളിച്ചു കിടന്ന മൂവരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
Keywords: Mailatty-poinachi-murder-attempt
Post a Comment
0 Comments