കാസര്‍കോട്.(www.evisionnews.in)വിവാഹ റാഗിങിനെതിരെ യുവാക്കളുടെ സദാചാര സേന രംഗത്ത് വരണമെന്ന് മുസ്ലിം എഡ്യുക്കേഷണല്‍ സൊസൈറ്റി യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് എം.എ നജീബ്.ഇ-വിഷന്‍ ന്യൂസിന്റെ 'അതിര് വിടുന്നുണ്ടോ ആഘോഷങ്ങള്‍' എന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വിവാഹം പവിത്രമായ ഒരു ചടങ്ങാണ്. എന്നാല്‍കാസര്‍കോട് ജില്ലയിലെ ചില വിവാഹങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന റാഗിംങ്, ബൈക്ക് റൈസ്, പടക്കം പൊട്ടിക്കല്‍ തുടങ്ങിയ കോപ്രായങ്ങള്‍ കാരണം ജില്ലയിലുള്ളവര്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ നാണം കെടേണ്ടി വരുന്നു.
വിവാഹ വീട്ടുകാരുടേയും, മണവാളന്റെയും നട്ടെല്ലില്ലായ്മായാണ് ഇത്തരം കൊപ്രായങ്ങള്‍ക്ക് കാരണം. സുഹൃത്തുക്കളുടെ പങ്കാളിത്തം വിവാഹ ദിവസം കുറഞ്ഞ് പോവരുതെന്ന് കരുതി എല്ലാ കോമാളി വേഷങ്ങള്‍ക്കും വരന്‍ നിന്ന് കൊടുക്കുന്നത് കൊണ്ടാണ് എല്ലാപ്രശ്‌നങ്ങളും ഉണ്ടാവുന്നത്.സാമൂഹ്യ നിയന്ത്രണത്തില്‍ മാത്രമെ ഇത്തരം പ്രര്‍ത്തികളെ ഇല്ലാത്താക്കാന്‍ കഴിയൂ.മത പ്രഭാഷണങ്ങളും ബോധവത്കരണങ്ങളും ഒന്നും തന്നെ ഫലം ചെയ്തിട്ടില്ലെന്ന് തന്നെയാണ് അടുത്ത ദിവസങ്ങളില്‍ നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.ഇത്തരം അനാചാരങ്ങളെ നേരിടുവാന്‍ യുവാക്കളുടെ സദാചാര സേന രംഗത്ത് വരണമെന്ന് എം.എ നജീബ് ആവശ്യപ്പെട്ടു.
keywords : kasragod-marriage-debt-ma-najeeb-

Post a Comment
0 Comments