Type Here to Get Search Results !

Bottom Ad

മംഗളൂരു യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഉള്ളാള്‍ മെരിഡിയന്‍ കോളേജിന്; മികച്ച താരങ്ങളായി കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍


മംഗളൂരു.(www.evisionnews.in)മംഗളൂരു യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഉള്ളാള്‍ മെരിഡിയന്‍ കോളേജിന്. ആല്‍വാസ് കോളേജ് മൂടബിദ്രയയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ജയം. മെരിഡിയന്‍ കോളേജിന് വേണ്ടി ഷഹാമത്ത് മൊഗ്രാല്‍, മുനാസിര്‍ പട്‌ള, ബിലാല്‍ സൂറത്കല്‍ എന്നിവര്‍ ഗോളുകള്‍ നേടി. ചാമ്പ്യന്‍ഷിപ്പിലെ മികച്ച ഗോള്‍കീപ്പറായി ബാസിത്ത് ചെങ്കളയും മികച്ച മിഡ്ഫീല്‍ഡറായി ഷഹാമത്ത് മൊഗ്രാലും തിരഞ്ഞടുക്കപ്പെട്ടു. ഇരുവരും കുമ്പള അക്കാദമിയുടെ ഫുഡ്‌ബോള്‍ താരങ്ങളാണ്. മുഹമ്മദ് ഉപ്പളയാണ് മെറിഡിയന്‍ കോളേജിന്റെ പരിശീലകന്‍.

keywords : manglore-university-foodball-championship-ullal-meridians-kumbala-academy

Post a Comment

0 Comments

Top Post Ad

Below Post Ad