ദേലമ്പാടി (www.evisionnews.in) : പരപ്പയില്‍ ബൈക്കിലെത്തിയവര്‍ വീട്ടമ്മയുടെ മൂന്നര പവന്‍ മാല പൊട്ടിച്ചു രക്ഷപ്പെട്ടു.
ബസിറങ്ങി വീട്ടിലേക്കു നടന്നു പോവുകയായിരുന്ന പരപ്പയിലെ ഗംഗാധര ഭണ്ഡാരിയുടെ ഭാര്യ വിമല(54)യുടെ കഴുത്തിലുണ്ടായിരുന്ന മൂന്നരപവന്‍ സ്വര്‍ണ്ണമാല ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടുപേര്‍ പൊട്ടിച്ചു സ്ഥലംവിടുകയായിരുന്നു. വിമല ബഹളം വച്ചെങ്കിലും നാട്ടുകാര്‍ ഓടിക്കൂടുന്നതിനു മുമ്പ് അക്രമികള്‍ രക്ഷപ്പെട്ടു. ഏതാനും ദിവസം മുമ്പ് അഡൂരിലും ഇത്തരം പിടിച്ചുപറി നടന്നിരുന്നു.
Keywords: theft-delampady-gold-necklace

Post a Comment
0 Comments