ചാരിറ്റി.(www.evisionnews.in)സമ്പാദ്യങ്ങൾ വാരിക്കൂട്ടാൻ വിശ്രമം പോലുമില്ലാതെ ഓടിനടക്കുന്നവരേ.. കാണുക, വിഷപ്പാമ്പുകൾ കയറിവരുന്ന കൂരയിലെ ഇബ്രാഹിമിന്റെ സങ്കടങ്ങൾ തീർക്കാൻ ആറ് സ്‌റ്റോറുകളിലെ ഒരു ദിവസത്തെ വരുമാനം മാറ്റിവെക്കുന്ന ഒരു യുവ ബിസിനസുകാരനെ!
കാസർകോടും ദക്ഷിണകർണാടകയിലുമായി അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന ഒപ്‌റ്റിക്കൽ- ഐ ക്ലിനിക്ക് ശ്ര്ഖലയായ വിഷൻ ഐ കെയറാണ് നന്മ നിറഞ്ഞ ഈ ദൗത്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കാസർകോട്ടെ ന്യൂ ജനറേഷൻ വ്യാപാരികൾക്കിടയിൽ ശ്രദ്ധേയനായ പട്‌ല സ്വദേശിയായ സിറാർ അബ്‌ദുല്ലയാണ് വിഷൻ കെയറിന്റെ വളർച്ചക്കും ഇത്തരം കാരുണ്യപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത്.
ചോർന്നൊലിക്കുന്ന മേൽക്കുരയും വാതിലുകളില്ലാത്ത ഒറ്റമുറി വീടുമായി ദുരിതമനുഭവിക്കുന്ന മുദിപ്പുവിലെ ഇബ്രാഹിമിന്റെ ഏഴംഗ കുടുംബത്തിന്റെ കരളലിയിപ്പിക്കുന്ന കഥ ഇ-വിഷൻ ന്യൂസ് രണ്ടാഴ്‌ച്ച മുമ്പ് പുറത്ത് വിട്ടിരുന്നു. നാല് കുട്ടികൾ ഉള്ള ഈ കൂരയിലേക്ക് നിരവധി തവണ വിഷപ്പാമ്പുകൾ വന്നിട്ടുണ്ട്. ഈ അവസ്ഥ മനസിലാക്കിയാണ് ഇബ്രാഹിമിന് പുതിയ വീടെന്ന സ്വപ്‌നത്തിൽ വിഷൻകെയറും പങ്കാളിയാവുന്നത്. സെപ്‌തംബർ 30 വെള്ളിയാഴ്‌ച്ചയാണ് ഇതിനായി തെരെഞ്ഞെടുത്തിരിക്കുന്നത്.
ദേർലക്കട്ടയിൽ തുടക്കമിട്ട വിഷൻ കെയർ പ്രസ്ഥാനത്തിന് ഇന്ന് കാസർകോട്, തൊക്കോട്ടു, ഉപ്പള, മുദിപ്പു, ഹൊസങ്കടി എന്നിവിടങ്ങളിലായി ആറ് സ്‌റ്റോറുകളുണ്ട്. ഗുണമേന്മയുള്ള കണ്ണടകൾക്ക് പുറമെ വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്.
keywords : charity-vision-care-opticals-

Post a Comment
0 Comments