Type Here to Get Search Results !

Bottom Ad

ആലാമിപ്പള്ളി -കാഞ്ഞങ്ങാട് സൗത്ത് ദേശീയപാത നവംബര്‍ ഒന്ന് മുതല്‍ തുറന്നുകൊടുക്കും


കാഞ്ഞങ്ങാട്.(www.evisionnews.in)കെഎസഎടിപി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി അടച്ചിട്ട ആലാമിപ്പള്ളി കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതവഴിയുള്ളറോഡ് നവംബര്‍ ഒന്ന് മുതല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് കാഞ്ഞങ്ങാട് നഗരസഭാ അധികൃതര്‍ അറിയിച്ചു. റോഡ് അടച്ചതോടെ ഇതുവഴിയുള്ള വാഹനങ്ങള്‍ ലക്ഷമി നഗര്‍ തെരുവത്ത് റോഡ്‌വഴി അറങ്ങാടി ദേശീയ പാതവഴി കാഞ്ഞങ്ങാട് സൗത്തിലെത്തിയാണ് സര്‍വ്വീസ് നടത്തിയിരുന്നത്. ഇത് യാത്രക്കാര്‍ക്കും കൊവ്വല്‍പ്പളളി പ്രദേശത്തിനുമുണ്ടാക്കുന്ന പ്രയാസങ്ങള്‍ നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ കെഎസ്ടിപി അധികൃതരെ ധരിപ്പിച്ചിരുന്നു. ഇവിടെ റോഡ് വികസനം ഭാഗീകമായി പൂര്‍ത്തിയായ സാഹചര്യത്തില്‍ റോഡ് തുറന്ന് ഗതാഗതം പുനസ്ഥാപിക്കാവുന്നതാണെന്ന് കെഎസ്ടിപി എഞ്ചീനീയര്‍ ചെയര്‍മാനെ അറിയിച്ചതിനെ തുടര്‍ന്നാണ് റോഡ് പുനസ്ഥാപിക്കാന്‍ തീരുമാനിച്ചത്. 


keywords : alamipalli-kanhagand-road-kstp

Post a Comment

0 Comments

Top Post Ad

Below Post Ad