കാസര്‍കോട് (www.evisionnews.in) : കാസര്‍കോട് ടൗണ്‍ യു.പി സ്‌കൂളില്‍ ഓഫീസ് മുറിയുടെ വാതില്‍ പൂട്ട് പൊളിച്ച് മോഷണം. 2500 രൂപ നഷ്ടപ്പെട്ടു. ഓഫീസ് മുറിയുടെ പൂട്ട് പൊളിച്ചാണ് മോഷണം. ഹെഡ്മിസ്ട്രസിന്റെ മേശ വലിപ്പില്‍ സൂക്ഷിച്ച പി.ടി.എ ഫണ്ടില്‍ നിന്നുള്ള പണമാണ് മോഷണം പോയത്. ഓഫീസ് മുറിയിലെ പത്തോളം അലമാരകള്‍ തുറന്നിട്ട നിലയിലാണ്. ഫയലുകള്‍ വലിച്ചെറിഞ്ഞിട്ടുണ്ട്. വാതില്‍ പൂട്ട് പൊളിക്കാന്‍ ഉപയോഗിച്ചു എന്ന് കരുതുന്ന വെട്ടുകത്തി സ്‌കൂളിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സ്‌കൂളിലെ മൈക്ക് പുറത്തെറിഞ്ഞ നിലയിലാണ്. ഹെഡ്മിസ്ട്രസ് കെ. സരോജിനി നല്‍കിയ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Keywords: Kasaragod-town-school-theft
Post a Comment
0 Comments