Type Here to Get Search Results !

Bottom Ad

വ്യാജ നമ്പരുള്ള ബൈക്കുമായി കുപ്രസിദ്ധ കുട്ടി മോഷ്ടാവ് പിടിയില്‍


കാഞ്ഞങ്ങാട് (www.evisionnews.in) : മോഷ്ടിച്ച ബൈക്കില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് സഞ്ചരിക്കുകയായിരുന്ന 17 കാരനായ കുപ്രസിദ്ധ ബൈക്ക് മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുളിയാര്‍, പൊവ്വല്‍ സ്വദേശിയാണ് ഹോസ്ദുര്‍ഗ്ഗ് എസ് ഐ ശിവദാസിന്റെ പിടിയിലായത്. മഡിയനിലെ ഇര്‍ഷാദിന്റെ മോഷണം പോയ ബൈക്കുമായാണ് പിടിയിലായത്.യഥാര്‍ത്ഥ നമ്പര്‍ പ്ലേറ്റ് മാറ്റി വ്യാജ നമ്പര്‍ ഘടിപ്പിച്ച നിലയിലായിരുന്നു ബൈക്ക്.

വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കുട്ടി മോഷ്ടാവ് പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത ആള്‍ ബൈക്കോടിച്ചതിന് ഉടമക്കെതിരെ കേസെടുക്കുന്നതിന് രേഖകള്‍ ആവശ്യപ്പെട്ടപ്പോഴാണ് മോഷ്ടിച്ച ബൈക്കാണെന്ന് വ്യക്തമായത്. വിശദമായ ചോദ്യം ചെയ്യലിലാണ് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് മോഷണം പോയ ബൈക്കാണെന്ന് വ്യക്തമായത്. കാസര്‍കോട്, ഉപ്പള, കാഞ്ഞങ്ങാട്, മംഗഌരു എന്നിവിടങ്ങളില്‍ നിന്നായി ഒന്‍പതോളം ബൈക്കുകള്‍ പ്രതി മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. ജുവനൈല്‍ കോടതി മോഷ്ടാവിനെ രണ്ടാഴ്ച്ചത്തേക്ക് റിമാന്റ് ചെയ്തു.

Keywords: Arrest-17-year-theft


Post a Comment

0 Comments

Top Post Ad

Below Post Ad