Type Here to Get Search Results !

Bottom Ad

കേളുഗുഡ്ഡെ സബ് സ്‌റ്റേഷന്‍ കണ്‍ട്രോള്‍ റൂം കുത്തിത്തുറന്ന് ലക്ഷങ്ങളുടെ ചെമ്പ് കമ്പികള്‍ കവര്‍ന്നു

കാസര്‍കോട്:(www.evisionnews.com) കേളുഗുഡെയില്‍ നിര്‍മ്മാണം തുടരുന്ന 33 കെ വി സബ് സ്റ്റേഷന്റെ കണ്‍ട്രോള്‍ റൂം കുത്തിത്തുറന്ന് എട്ട് ലക്ഷം രൂപയുടെ ചെമ്പ് കമ്പികള്‍ കവര്‍ന്നു. ശനിയാഴ്ച രാവിലെയാണ് കവര്‍ച്ചനടന്ന വിവരം അറിഞ്ഞത്.

കണ്‍ട്രോള്‍ റൂമിലെ 33 കെവി പാനലിലെ ചെമ്പ് കമ്പികളാണ് മോഷ്ടിക്കപ്പെട്ടത്. സബ് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ പിറകുഭാഗത്ത് സ്ഥാപിച്ച കമ്പിവേലി തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.  സബ് എഞ്ചിനിയറുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments

Top Post Ad

Below Post Ad