കുന്നുംകൈ:(www.evisionnews.in) കുന്നുംകൈ വെസ്റ്റ് ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ സഹകരണത്തോടെ യു. എ. ഇ ,കെ എം സി സി കമ്മിറ്റി കാലിക്കടവില്‍ നിര്‍മ്മിച്ച് നല്‍കുന്ന ബൈത്തുറഹ്മയുടെ കട്ടില വെക്കല്‍ കര്‍മ്മവും സി എച്ച് അനുസ്മരണവും തിങ്കളാഴ് പത്ത് മണിക്ക് കുന്നുംകൈ കാലിക്കടവില്‍ നടക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി കട്ടില വെക്കല്‍ കര്‍മ്മം നിര്‍വഹിക്കും. എന്‍ പി എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. ശാഖ ലീഗ് പ്രസിഡണ്ട് എ ദുല്‍കിഫിലി അധ്യക്ഷത വഹിക്കും.ജാതിയില്‍ അസിനാര്‍ സി എച്ച് അനുസ്മരണ പ്രഭാഷണം നടത്തും. വി കെ സൈനുദ്ധീന്‍ ചികിത്സാസഹായം വിതരണം ചെയ്യും.മൗവ്വല്‍ അഷ്റഫ് അബുദാബി, സി എച്ച് അസീസ്, ടി പി അബ്ദുല്‍ കരീം ഹാജി, പി കെ അബ്ദുല്‍ ഖരീം മൗലവി, എ വി അബ്ദുല്‍ ഖാദര്‍ , പി ഹമീദ് ഹാജി, കെ നൗഷാദ്, മുബഷിര്‍ പെരുമ്പട്ട, വി പി നൂറുദ്ധീന്‍ മൗലവി എന്നിവര്‍ സംബന്ധിക്കും.
keywords : kasragod-kunnumkai-baithulrahma-ch-26

Post a Comment
0 Comments