തളങ്കര: (www.evisionnews.in)വനിതകള്‍ മാതൃകാ യോഗ്യമായ ജീവിതം നയിക്കണമെന്നും നന്മയും വിശുദ്ധിയും എപ്പോഴും കാത്തു സൂക്ഷിക്കണമെന്നും മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി പറഞ്ഞു. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ ഇമാമ ദഖീറത്തുല്‍ ഉഖ്‌റ സംഘവുമായി സഹകരിച്ച് സംഘടിപ്പിച്ച ഹാപ്പി ഫാമിലി വര്‍ക്ക്‌ഷോപ്പ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് ക്ലാസുകളടങ്ങുന്ന ശില്‍പശാല കേഴ്‌സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി അംഗീകൃത സര്‍ട്ടിഫിക്കറ്റുകളും നല്‍കപ്പെടുന്നു. ആയിശ ടീച്ചര്‍ തൃക്കരിപ്പൂര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ദഖീറത്തുല്‍ ഉഖ്‌റ സംഘം മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര അധ്യക്ഷത വഹിച്ചു. കെ.എ ബഷീര്‍ വോളിബോള്‍, സത്താര്‍ ഹാജി തളങ്കര, ആരിഫ് ഹുദവി കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇമാമ കോര്‍ഡിനേറ്റര്‍ സ്വാദിഖ് ഹുദവി ആലംപാടി സ്വാഗതവും മന്‍സൂര്‍ ഹുദവി മുള്ളേരിയ നന്ദിയും പറഞ്ഞു.
keywords : woman-moral-abdul-najeed-bagavi

Post a Comment
0 Comments