Type Here to Get Search Results !

Bottom Ad

പീടിക തൊഴിലാളി യൂണിയന്‍ എസ്.ടി.യു മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങി


കാസര്‍കോട്:(www.evisionnews.in) ഒക്ടോബര്‍ 16 മുതല്‍ 30 വരെ നടക്കുന്ന എസ്.ടി.യു മെമ്പര്‍ഷിപ്പ് കാമ്പയിന്‍ വിജയമാക്കാന്‍ പീടിക തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.കാമ്പയിന്റെ ഭാഗമായി വഴിയോര കച്ചവടക്കാര്‍ അടക്കം 3000 തൊഴിലാളികളെ അംഗങ്ങളാക്കാനും മേഘലാ തലത്തില്‍ കണ്‍വെന്‍ഷനുകള്‍ വിളിച്ച് ചേര്‍ക്കാനും യോഗം തീരുമാനിച്ചു
പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി കരീം കുശാല്‍നഗര്‍ സ്വാഗതം പറഞ്ഞു .എസ്.ടി.യു ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
മുത്തലിബ് പാറക്കെട്ട്, എന്‍.എ താഹിര്‍, മുഹമ്മദ് ബേഡകം, സിദ്ധീഖ് ചക്കര ,മുഹമ്മദ് ചെമ്മനാട് ,ഹനീഫ ബോവിക്കാനം, കെ.എച്ച് ഇബ്രാഹിം , ടി.കെ.ഹബീബ് , മുസ്തഫ, മൊയ്തീന്‍ അറഫ, കരീം, മൗല പ്രസംഗിച്ചു.

keywords : stu-workers-union-membership-campaign

Post a Comment

0 Comments

Top Post Ad

Below Post Ad