കോഴിക്കോട്:(www.evsionnews.in) ബി.ജെ.പിയുടെ ദേശീയ കൗണ്‍സില്‍ സമ്മേളനം കോഴിക്കോട് നടത്തിയതിലൂടെ കേരളം സൊമാലിയ അല്ലെന്ന് തിരിച്ചറിയാനുള്ള ഒരു സുവര്‍ണാവസരം ബി.ജെ.പിയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള നേതാക്കള്‍ക്ക് നേരിട്ടുണ്ടായതില്‍ ബി.ജെ.പി നേതൃത്വത്തോട് നന്ദിയുണ്ടെന്ന് ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസ്. സമയം അനുവദിക്കുമെങ്കില്‍ കോഴിക്കോട്ടെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എല്ലാ ബി.ജെ.പി നേതാക്കളോടും അഭ്യര്‍ത്ഥിക്കുന്നു. ഈ സന്ദര്‍ശനം ബി ജെ പി നേതാക്കള്‍ക്ക് മതേതരത്വവും സഹിഷ്ണുതയും ദേശസ്‌നേഹവും എന്താണെന്ന് പഠിക്കാന്‍ സഹായിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
മാത്രമല്ല, കേരളത്തില്‍ ഭയംകൂടാതെ ഇഷ്ടമുള്ള ഏത് ഭക്ഷണവും കഴിക്കാമെന്നും ആരും നിങ്ങളുടെ പ്ലേറ്റുകള്‍ വന്ന് പരിശോധിക്കില്ലെന്നും മുഹമ്മദ് റിയാസ് ബിജെപിയോട് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ സൊമാലിയയോട് ഉപമിച്ച് പ്രസംഗിച്ചത് വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. കേരളം സൊമാലിയയെ പോലെയാണെന്നും വിശപ്പിനായി കുട്ടികള്‍ മാലിന്യം വരെ കഴിക്കേണ്ട അവസ്ഥയാണെന്നും മോദി പ്രസംഗിച്ചിരുന്നു. ഇതോടെ ഇടത്-വലത് മുന്നണികള്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. ബി.ജെ.പി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ എല്ലാ മേഖലകളിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കേരളത്തെ സൊമാലിയയോട് ഉപമിച്ച മോദിക്ക് സോഷ്യല്‍മീഡിയയിലും വന്‍ തിരിച്ചടിയായിരുന്നു അന്ന് നേരിട്ടത്.
Keywords:Kozhikode-Muhammed-Riyas-BJP-Answer-Somalia-Speech

Post a Comment
0 Comments