Type Here to Get Search Results !

Bottom Ad

മുന്നാട് പീപ്പിൾസ് കോളേജിൽ എൻ എസ് എസ് വൊളന്റിയർമാർക്ക് പരിശീലന പരിപാടി നടത്തി.


മുന്നാട് :(www.evisionnews.in)പീപ്പിള്‍സ് സഹകരണ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഒന്നാം വര്‍ഷ വൊളന്റിയര്‍മാര്‍ക്ക് വേണ്ടി ഓറിയന്റേഷനും വ്യക്തിത്വ പരിശീലന പരിപാടിയും നടത്തി.കോളേജിലെ മുന്‍ എന്‍ എസ്. പ്രോഗ്രാം ഓഫിസറും ജെ സി ഐ ട്രെയിനറുമായ ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.എന്‍ എസ് എസിന്റെ കാലിക പ്രസക്തി ', 'അടയാളം അവശേഷിപ്പിക്കുക ' എന്നീ വിഷയങ്ങളിലാണ് ക്ലാസ്സെടുത്തത്.
കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.കെ ലൂക്കോസ് ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ സി.സുധ അധ്യക്ഷത വഹിച്ചു.കാസര്‍കോട് കോ-ഓപ്പറേറ്റിവ് എഡ്യുക്കേഷണല്‍ സൊസൈറ്റി സെക്രട്ടറി ഇ കെ രാജേഷ് മുഖ്യാതിഥിയായി. '
അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ സി സുരേഷ് പയ്യങ്ങാനം, എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ എം സുരേന്ദ്രന്‍, മൃദുലരാജ്, എം.സുനില്‍കുമാര്‍, ശ്വേത കെ നായര്‍,എന്നിവര്‍ സംസാരിച്ചു.വളണ്ടിയര്‍ സെക്രട്ടറിമാരായ കെ അഖില സ്വാഗതവും എം ഹര്‍ഷ നന്ദിയും പറഞ്ഞു.

keywords: kasaragod-munnad-peoples-college-nss-volunteer-training

Post a Comment

0 Comments

Top Post Ad

Below Post Ad