കാസര്‍കോട്:(www.evisionnews.in) ജെ.സി.ഐ കാസര്‍കോട് ഹെറിറ്റേജ് സിറ്റി, ഹോട്ടല്‍ സ്പീഡ്‌വേ ഇന്നില്‍ സംഘടിപ്പിച്ച 'നിലനില്പിന്റെ രസതന്ത്രം' എന്ന പരിശീലന പരിപാടി കാസര്‍കോട് ഡി.വൈ.എസ്.പി എം.വി. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ജേസീസ് പോലുള്ള യുവജനപ്രസ്ഥാനമാണ് നാടിന്റെ ആവശ്യം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജേസീസ് അന്താരാഷ്ട്ര പരിശീലകന്‍ വി. വേണുഗോപാല്‍ ക്ലാസെടുത്തു. ചാപ്റ്റര്‍ പ്രസിഡണ്ട് പ്രശാന്ത് കുമാര്‍ തെക്കുംകര അധ്യക്ഷത വഹിച്ചു. മേഖലാ വൈസ് പ്രസിഡണ്ട് പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, ഐ.പി.പി. കെ.ടി. സുഭാഷ് നാരായണന്‍, എ.കെ. ബഷീര്‍, ജയകുമാര്‍, വിജിന്ത്, ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഡയരക്ടര്‍ രാജേഷ് സ്വാഗതവും സെക്രട്ടറി മുരളീധരന്‍ എ.സി. നന്ദിയും പറഞ്ഞു.
keywords : jci-kasaragod-program-

Post a Comment
0 Comments