തളങ്കര:(www.evisionnews.in) വഫീയ്യകളെയാണ് സമൂഹത്തിന് ആവശ്യമെന്ന് യുവപ്രാസംഗികന്‍ ഖലീല്‍ ഹുദവി.തളങ്കര കണ്ടത്തില്‍ ഹിദായത്തുസ്സ്വിബിയാന്‍ മദ്രസയില്‍ ശനിയാഴ്ച്ച കാസര്‍കോട് ഓര്‍ബിറ്റ് സംഘടിപ്പിച്ച വഫീയ്യ വിദ്യാര്‍ത്ഥിനികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആധുനിക സാഹചര്യങ്ങള്‍ മനസ്സിലാക്കി സമൂഹത്തെ ബോധവത്കരിക്കാന്‍ യുവതികളെ പ്രാപ്തരാക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മദ്രസ മാനേജിങ് കമ്മിറ്റി ഭാരവാഹികളായ ഹാരിസ് കടവത്ത്, സിദ്ദിഖ് ചക്കര, ഇസ്മാഇല്‍ കാപ്പില്‍, ബഷീര്‍ കൊട്ട സ്വദര്‍ മുഅല്ലിം ശമീര്‍ വാഫി, റഫീഖ് ദാരിമി തുടങ്ങിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന ഉത്‌ബോധന ക്ലാസിനും ബുര്‍ദാ മജ്‌ലിസിനും എം.ടി.എം ചൊക്ലി കോളജിലെ വഫീയ്യ വിദ്യാര്‍ത്ഥിനികള്‍ നേതൃത്വം നല്‍കി.
keywords : thalangara-wafiyya-society-kaleel-hudawy-

Post a Comment
0 Comments