കാസര്‍കോട്.(www.evisionnews.in)റോഡ് സുരക്ഷാദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും അസംബ്ലി വിളിച്ച് ചേര്‍ത്ത് റോഡ് സുരക്ഷാ പ്രതിജ്ഞയെടുത്തു. വിദ്യാനഗര്‍ ചിന്മയ വിദ്യാലയയില്‍ നടന്ന റോഡ് സുരക്ഷാദിനാചരണ പരിപാടിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ കെ രാജീവന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വാമി വിവിക്താനന്ദ സരസ്വതി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പുഷ്പരാജ്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എസ് രാംനാഥ് എന്നിവര്‍ സംബന്ധിച്ചു. കുഞ്ചത്തൂര്‍ ജി എച്ച് എസ് എസില്‍ നടന്ന റോഡ് സുരക്ഷാദിനാചരണ പരിപാടിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ആര്‍ പ്രസാദും ചെറുവത്തൂര്‍ ജി എല്‍ പി എസ് കൊവ്വലില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ പി ദിലീപും ഹോസ്ദുര്‍ഗ്ഗ് ജി എച്ച് എസ് എസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഭരതനും ദുര്‍ഗ എച്ച് എസ് എസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം വിജയനും പഡ്രെ ജി എച്ച് എസ് എസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി വി രഞ്ജിത്തും പങ്കെടുത്തു. ടി ഐ എച്ച് എസ് എസ് നായന്മാര്‍മൂലയില്‍ അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എസ് രാംനാഥും കാസര്‍കോട് ജി എച്ച് എസ് എസില്‍ അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൂരജ് മൂര്‍ക്കോത്തും ഉദ്യാവര്‍ ജി എല്‍ പി എസില്‍ അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാജുവും കുട്ടമത്ത് ജി എച്ച് എസില്‍ അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാറും എടനീര്‍ ജി എച്ച് എസ് എസില്‍ അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഒ എഫ് ഷെല്ലിയും ഇക്ബാല്‍ എച്ച് എസ് എസില്‍ അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി പ്രജിത്തും കാഞ്ഞങ്ങാട് സൗത്ത് ജി എച്ച് എസില്‍ അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി ജയറാമും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിപാടിയില്‍ സ്‌കൂള്‍ മേധാവികളും തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു.

Post a Comment
0 Comments