Type Here to Get Search Results !

Bottom Ad

പരപ്പയില്‍ ഡങ്കിപ്പനി ബാധിച്ച് അഞ്ചുവയസുകാരി മരിച്ചു.


പരപ്പ:(www.evisionnews.in) ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരണപ്പെട്ടു.ഇടത്തോട്ടെ വ്യാപാരി കമ്മട്ട ഭാസ്‌ക്കരന്റെ കൊച്ചു മകള്‍ ശിഖയാണ് മംഗളൂരു ഫാദര്‍മുള്ളേഴ്സ് ആശുപത്രിയില്‍ മരണപ്പെട്ടത്.
ഒരുമാസം മുമ്പ് പനിപിടിപ്പെട്ട ശിഖയെ കാസര്‍കോട്ട് നഴ്സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചിരുന്നു. ആഴ്ചകളോളം ചികിത്സിച്ചുവെങ്കിലും രോഗം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മംഗളൂരു ഫാദര്‍മുള്ളേഴ്സ് ആശുപത്രിയിലെ പരിശോധനയില്‍ ഡങ്കിപ്പനിയാണെന്ന് തിരിച്ചറിഞ്ഞുവെങ്കിലും അപ്പോഴേക്കും രോഗം കലശലായി കഴിഞ്ഞിരുന്നു.
കരിച്ചേരി മീത്തല്‍വീട്ടില്‍ രാമകൃഷ്ണന്റെയും പ്രസന്ന യുടെയും മകളായ ശിഖ പെരിയാട്ടടുക്കം സെന്റ് മേരീസ് സ്‌കൂളില്‍ യുകെജി വിദ്യാര്‍ത്ഥിനിയാണ്. ഏകസഹോദരി വൈഗ.

keywords : kasaragod-parappa-fever-obituary

Post a Comment

0 Comments

Top Post Ad

Below Post Ad