Type Here to Get Search Results !

Bottom Ad

ഫാസിസത്തെ പ്രതിരോധിക്കുന്നതില്‍ സിപിഎം അടക്കമുള്ള പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടു: മജീദ് ഫൈസി


കാസര്‍കോട്:(www.evisionnews.in) ദേശീയ തലത്തില്‍ ഫാഷിസത്തെ പ്രതിരോധിക്കുന്നതില്‍ സിപിഎം അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടതാണ് രാജ്യം നേരിടുന്ന ഫാഷിസ്റ്റ് ഭീകരതക്ക് കാരണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസി പറഞ്ഞു. സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കാസര്‍കോട്ടെത്തിയ മജീദ് ഫൈസിക്ക് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐയുടെ വളര്‍ച്ച ഫാഷിസത്തിന് രാഷ്ട്രീയ പരിഹാരമാകുമെന്നും ഗ്രാമീണ ജനതയുടെ പ്രശ്ന പരിഹാരത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഖജാഞ്ചി ജലീല്‍ നിലാമ്പ്ര, ഡോ. സി ടി സുലൈമാന്‍, ഇക്ബാല്‍ ഹൊസങ്കടി, ഖാദര്‍ അറഫ, മുഹമ്മദ് പാക്യാര, അബ്ദുല്ല എരിയാല്‍, ഹമീദ് എരിയാല്‍ സംസാരിച്ചു. റെയില്‍വേ സ്റ്റേഷനില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ നേതാക്കളെ സ്വീകരിച്ചു.

keywords : fascism-cpm-politics-sdpi

Post a Comment

0 Comments

Top Post Ad

Below Post Ad