Type Here to Get Search Results !

Bottom Ad

എസ് ബി എസ് മുഗു സെക്ടര്‍ മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു


സീതാംഗോളി:(www.evisionnews.in) പഠനം മധുരം സേവനം മനോഹരം എന്ന ശീര്‍ഷകത്തില്‍ ആചരിച്ച എസ് ബി എസ് മെമ്പര്‍ഷിപ്പ് കാമ്പയിനോടനുബന്ധിച്ച് മുഗു സെക്ടറില്‍ എസ് ബി എസ് മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. സെക്ടര്‍തല ഉദ്ഘാടനം ഊജംപദവ് സിറാജുല്‍ ഹുദാ മദ്രസയില്‍ നടന്നു. ഹനീഫ് മദനി പുണ്ടൂരിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് കുമ്പള സോണ്‍ പ്രസിഡണ്ട് അബ്ദുല്ലത്തീഫ് സഖാഫി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ മഴവില്‍ കണ്‍വീനര്‍ ഉമറുല്‍ ഫാറൂഖ് സഖാഫി വിഷയാവതരണം നടത്തി. അബ്ദുല്ല ഹാജി, ഉനൈസു റഹ്മാന്‍ ഊജംപദവ് പ്രസംഗിച്ചു. ഊജംപദവ് എസ്.ബി.എസ് മദ്രസ യൂണിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഹമ്മദ് ഫാസില്‍ (ചെയര്‍മാന്‍), നവാസുറഹ്മാന്‍ (കണ്‍വീനര്‍) അനീസ് അബ്ദുല്ല (ഫിനാന്‍സ് കണ്‍വീനര്‍), മുസ്തഫ, സവാദ്, അന്‍സാര്‍, ബിലാല്‍ (ജോ.കണ്‍വീനര്‍). നവാസു റഹ്മന്‍ സ്വാഗതവും ബിലാല്‍ നന്ദിയും പറഞ്ഞു.

keywords :sbs-mugu-sector-membership-campaign


Post a Comment

0 Comments

Top Post Ad

Below Post Ad