കാസര്‍കോട്.(www.evisionnews.in)ഗ്രാമീണമേഖലയിലെ യുവതീ യുവാക്കള്‍ക്കായി കേന്ദ്രഗ്രാമവികസന മന്ത്രാലയം കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി ഡി യു-ജി കെ വൈ) പദ്ധതി രണ്ടാം വാര്‍ഷിക വാരാഘോഷത്തിന്റെ ഉദ്ഘാടനവും അന്ത്യോദയ ദിനാചരണവും കുടുബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടന്നു. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്തു നിന്നാരംഭിച്ച റാലി കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പുതിയ കോട്ട മാന്തോപ്പ് മൈതാനിയില്‍ നടന്ന ചടങ്ങ് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി അധ്യക്ഷത വഹിച്ചു. കുടുബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക സ്വാഗതവും കണ്‍സള്‍ട്ടന്റ് രേഷ്മ നന്ദിയും പറഞ്ഞു.
keywords : kudumbashree-gramin

Post a Comment
0 Comments