Type Here to Get Search Results !

Bottom Ad

ജയലളിതയുടെ ആരോഗ്യനില ഗുരുതരം: ആശങ്കയോടെ തമിഴകം


ചെന്നൈ (www.evisionnews.in): തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ശ്വാസതടസം, കരള്‍ രോഗം, പ്രമേഹം എന്നിവ ഗുരുതരമായതിനെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ജയലളിത. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് എയിംസിലെയും സിംഗപ്പൂരിലെ വിദഗ്ധ ഡോക്ടര്‍മാരും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. 

ജയലളിതയുടെ ആരോഗ്യനിലമോശമാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ ജയലളിതയുടെ ആരോഗ്യത്തിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ ആരോഗ്യവിവരങ്ങള്‍ അറിയാന്‍ ചെന്നൈ ആശുപത്രിയിലേക്ക് ഒഴുകുന്നത്. കടുത്ത പനിയും നിര്‍ജ്ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് ജയലളിതയെ വ്യാഴാഴ്ചയാണ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


Keywords: tm-chennai-news-jaya-lalitha
Tags

Post a Comment

0 Comments

Top Post Ad

Below Post Ad