കാസര്‍കോട് (www.evisionnews.in) : തായലങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ അക്ഷയ പ്രോജക്ട് ഓഫീസ് കുത്തിതുറന്ന് കവര്‍ച്ച. തിങ്കളാഴ്ച രാവിലെയാണ് സംഭവം അറിയുന്നത്.
ഓഫീസിന്റെ മുന്‍വശത്തെ പൂട്ട് പൊളിച്ച ശേഷമാണ് കവര്‍ച്ച. പ്രൊജക്ട് മാനേജര്‍ ശ്രീരാജ് പി. നായരുടെ കാബിനകത്തുണ്ടായിരുന്ന ലാപ്‌ടോപ്, കമ്പ്യൂട്ടര്‍ എന്നിവ കവര്‍ന്നു. മേശവലിപ്പ് തുറന്നും മൂന്ന് അലമാരകള്‍ തുറന്ന് ഫയലുകള്‍ പുറത്തേക്ക് വാരിവലിച്ചിട്ട നിലയിലാണ്.
ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഓഫീസ് പൂട്ടിയതായിരുന്നു. മാനേജരടക്കം ഒമ്പത് ജീവനക്കാരാണ് ഓഫീസിലുള്ളത്. തായലങ്ങാടിയിലെ സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്ന സ്വകാര്യകെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കാസര്‍കോട് പ്രൊബേഷണല്‍ എസ്.ഐ. വരുണ്‍ ജിയുടെ നേതൃത്വത്തില്‍ പോലീസെത്തി അന്വേഷണം നടത്തി.
Keywords: Thayalanghadi-akshaya-offce-theft
Post a Comment
0 Comments