കാസര്‍കോട്: (www.evisionnews.in)കാസര്‍കോട് നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ അക്രമം കാറിലെത്തിയ സംഘം ജീവനക്കാരനെ മര്‍ദ്ദിച്ചു.എം. ജി റോഡില്‍ ട്രാഫിക് ജങ്ഷന് സമീപത്തെ പുതിയ പുര മാറ്റ് ആന്‍ഡ് കയര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ മന്‍സൂറിനെ (24)യാണ് മര്‍ദിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
അക്രമത്തിന് പിന്നില്‍ ചൂരിയിലെ അസ്ഹറുദീനും സംഘവുമാണെന്ന് പോലീസ് പറഞ്ഞു. നേരത്തെ ബ്ലേഡ് കൊണ്ട് സ്വയം മുറിവേല്‍പിച്ച് സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് അസ്ഹറുദ്ദീന്‍. വിവരമറിഞ്ഞ് കാസര്‍കോട് ഡി വൈ എസ് പി സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മന്‍സൂറും അസ്ഹറുദീനും തമ്മിലുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. മന്‍സൂറിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
keywords : kasragod-town-market-shop-merchant-attack-police

Post a Comment
0 Comments