Type Here to Get Search Results !

Bottom Ad

സമ്പന്ന വിഭാഗത്തെ സംരക്ഷിക്കുന്നവരായി ഭരണ വര്‍ഗ്ഗം മാറി. പി.സുരേന്ദ്രന്‍.


കാസര്‍കോട്.(www.evisionnews.in) സമ്പന്ന വിഭാഗത്തെ സംരക്ഷിക്കുന്നവരായി ഭരണ വര്‍ഗ്ഗം മാറിയെന്ന് പ്രമുഖ കഥാകൃത്തും ആക്ടിവിസ്റ്റും , സാമൂഹികപ്രവര്‍ത്തകനുമായ പി സുരേന്ദ്രന്‍ .ഇ വിഷന്‍ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .ജനങ്ങളില്‍ വിശ്വാസമില്ലാതായെന്നും കാശ് വാങ്ങി വോട്ട് ചെയ്യുന്നവരും,സര്‍ക്കാര്‍ വെച്ച് നീട്ടുന്ന ആനുകൂല്യങ്ങളില്‍ സായൂജ്യമടയുന്നവരുമായി ജനങ്ങള്‍ മാറിയെന്നും പി സുരേന്ദ്രന്‍ പറഞ്ഞു.ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അതി സമ്പന്നരായ പലരും ജയിച്ചു ഭരണാധിപരായി മാറി.ഇത്തരക്കാര്‍ക്കൊരിക്കലും സാധാരണ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനാകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു തിരഞ്ഞെടുപ്പില്‍ ഗാന്ധിജിയും ഗോഡ്‌സെയും മത്സരിച്ചാല്‍ ഗോഡ്‌സെ ജയിച്ചാല്‍ അദ്ഭുപ്പെടാനില്ല.ക്രിമിനലിസവും ,അസാന്മാര്‍ഗികവൃത്തികളും ,സദാചാര വിരുദ്ധതയും കുറ്റമല്ലാതായെന്നും ജനപക്ഷ രാഷ്ട്രീയം അസ്തമിച്ചെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ മദ്യവിവാദം അനാവശ്യമാണ്. സമര മുഖങ്ങളില്‍ കാണാത്തവര്‍ ഇപ്പോള്‍ ബീവറേജസ്ഔട്ട് ലെറ്റിന് മുന്നില്‍ മിനക്കെട്ട് ക്യൂ നില്‍ക്കുകയാണ്.അടിസ്ഥാന പ്രശ്‌നങ്ങളില്‍ എല്‍ ഡി എഫ് സര്‍ക്കാരിന് ഒരു മാറ്റവും വരുത്താനായില്ല . അത്തരമൊരു മാറ്റം പ്രതീക്ഷിക്കുന്നുമില്ല .പാരിസ്ഥിതിക പ്രശ്‌നങ്ങളോടും ,കാലാവസ്ഥ വ്യതിയാനങ്ങളോടും പുറം തിരിഞ്ഞു നില്‍ക്കുന്ന നയങ്ങളോട് ഒരിക്കലും യോജിക്കാന്‍ സാധിക്കില്ല .ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ വര്‍ഗീയതയെക്കുറിച്ചും, ബീഫിനെക്കുറിച്ചും അനാവശ്യ ചര്‍ച്ചകള്‍ നടത്തുകയാണ് .ഇക്കൊല്ലം തുലാവര്‍ഷം ചതിച്ചാല്‍ കേരളം കൊടും ചൂടിലമരുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി .

കേരളം വറ്റി വരണ്ടാല്‍ വെള്ളം തേടി അന്യന്റെ വളപ്പിലെ കിണറ്റില്‍ നിന്നും ജലമോഷണം നടത്തിയാലും ആരും ഞെട്ടേണ്ടതില്ല.അത്ര വലുതാണ് വരാനിരിക്കുന്ന ജലക്ഷമാത്തിന്റെ ഭീകരതയും ഇത് സൃഷ്ടിക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങളെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇവിഷനിലെത്തിയ സുരേന്ദ്രനെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ റഫീഖ് കേളോട്ട്, കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ ഹാരിസ് പട്‌ല സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

keywords  : kerala-rulers-poors-society-p-surendran



Post a Comment

0 Comments

Top Post Ad

Below Post Ad