കാസര്‍കോട് (www.evisionnews.in) : ഭര്‍ത്താവ് തന്നെ തീപൊള്ളലേല്‍പ്പിക്കുകയായിരുന്നുവെന്ന് മംഗളൂരു ആശുപത്രിയില്‍ ഗുരുതര നിലയില്‍ കഴിയുന്ന യുവതിയുടെ മൊഴി. വിദ്യാനഗര്‍ ചാല സി എം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് ഝാന്‍സി ഉദ്ദാവ സ്വദേശി നഫീസിന്റെ ഭാര്യ അസ്‌റീന(22)യാണ് ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് മജിസ്‌ട്രേറ്റിനോട് പറഞ്ഞത്. പോലീസിന്റെ അപേക്ഷ പ്രകാരം കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തിയാണ് അസ്‌റീനയുടെ മൊഴിയെടുത്തത്.
ശരീരത്തില്‍ 95 ശതമാനവും പൊള്ളലേറ്റ അസ്‌റീന ഇതുവരെ അപകട നില തരണം ചെയ്തിട്ടില്ല. അസ്‌റീനയുടെ പരാതിയില്‍ നഫീസിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. നഫീസിനെ വെള്ളിയാഴ്ച രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇവര്‍ ആറ് മാസം മുമ്പാണ് വിവാഹിതരായത്. ഒരുമാസം മുമ്പാണ് വിദ്യാനഗര്‍ ചാലയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയത്.
തയ്യല്‍ക്കാരനായ നഫീസ് അസ്‌റീനയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് പരിസരവാസികള്‍ പോലീസിനോട് പറഞ്ഞു.
Keywords: vidhyanagar-fire-icident-husbend-arrested
Post a Comment
0 Comments