കാസര്‍കോട് (www.evisionnews.in) : മാറിമാറി വരുന്ന സര്‍ക്കാറുകള്‍ കാസര്‍കോട് ജില്ലയോട് കാണിക്കുന്ന അവഗണനകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചകളും ബഹളങ്ങളും പൊന്തിവരുന്നതിനിടെ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കാസര്‍കോട് ചാലയിലെ ബി.എഡ് സെന്ററിലെ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ മന്ത്രിക്കയച്ച കത്ത് വൈറലായിരിക്കുകയാണ്.
കത്തിന്റെ പൂര്‍ണരൂപം,
സര്‍,
വിദ്യാഭ്യസപരമായി ഏറെ പിന്നാക്കം നില്‍കുന്ന ജില്ലയെ ഉന്നതവിദ്യാഭ്യാസ തലത്തിലേക്ക്് കൈപിടിച്ചുയര്‍ത്താനായി സ്ഥാപിച്ച ഞങ്ങളുടെ കാബസിനും പറയാനുണ്ട് ഒരുപാട് അവഗണനകളുടെ കഥകള്‍.....
2000ല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങിയത് കാസര്‍കോട് മുരളീ മുകുന്ദ് ഓഡിറ്റോറിയത്തിലെ ഇരുണ്ട ഭൂഗര്‍ഭ അറകളിലായിരുന്നു. ആവശ്യത്തിനു വെളിച്ചമോ മറ്റു അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ വിദ്യാര്‍ത്ഥികളെ തടവറയിലെന്ന പോലെ ഏഴു വര്‍ഷം പാര്‍പ്പിച്ചു. ഇതിനെതിരെ അന്നതെ വിദ്യാര്‍ത്ഥികള്‍ നടത്തിയ നിരന്തര സമരങ്ങള്‍കും പ്രക്ഷോഭങ്ങള്‍ക്കും ഒടുവില്‍ 2008ലാണ് വിദ്യാനഗര്‍ ചാലയിലെ രണ്ട് മുറികളിലായി കാമ്പസ് പ്രവര്‍ത്തനമാരംഭിച്ചു.
സ്വന്തമായി ക്ലാസ് റൂമുകളോ ലാബ് സൗകര്യമോ ഹോസ്റ്റല്‍ കാന്റീന്‍, മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ യൂണിവേഴ്‌സിറ്റി ധൃതി പിടിച്ചെടുത്ത തീരുമാനം വിദ്യാര്‍ത്ഥികളെ കൂടുതല്‍ പ്രതിഷേധങ്ങളിലേക്കാണ് തള്ളിവിട്ടത്.
2010 മുതല്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ അനിശ്ചിതകാല സമരത്തിനൊടുവില്‍ 2010 ഡിസംബറിനുള്ളില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താമെന്ന് അധികാരികള്‍ കാമ്പസ് ഡയറക്ടര്‍ക്ക് എഴുതി നല്‍കി. തുടര്‍ന്ന് 2011 മാര്‍ച്ച് കഴിഞ്ഞിട്ടും എം.സി.എ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ക്ലാസ്‌റൂം, ലാബ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ ബഹിഷ്‌കരിച്ചും കാമ്പസിന് മുന്നില്‍ റീത്ത് സമര്‍പ്പിച്ചും നടത്തിയ സമരങ്ങളെ തുടര്‍ന്ന് അന്നത്തെ പ്രൊ വൈസ് ചാന്‍സിലര്‍ കുട്ടികൃഷ്ണന്‍ കോളജ് സന്ദര്‍ശിക്കുകയും 15 ദിവസത്തിനുള്ളില്‍ കമ്പ്യൂട്ടര്‍ ലാബും മൂന്ന് മാസത്തിനുള്ളില്‍ ക്ലാസ് റൂമുകളും നിര്‍മിച്ചു നല്‍കുമെന്നു ഉറപ്പു നല്‍കി.
എന്നാല്‍ ഉറപ്പുകള്‍ വാഗ്ദാനമായി മാത്രം ഒതുങ്ങിയപ്പോള്‍ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനം നടത്തി യൂണിവേഴ്‌സിറ്റിക്കെതെതിരെ വിദ്യാര്‍ത്ഥികള്‍ ശക്തമായി പ്രതികരിക്കാന്‍ തീരുമാനിക്കുകയും അതിന്റെ ഭാഗമായി വിദ്യാര്‍ത്ഥിനികളുള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് കലക്‌ട്രേറ്റ് മാര്‍ച്ച് നടത്തുകയും ചെയ്തു. ജില്ലയിലെ മുഴുവന്‍ മാധ്യമങ്ങളും കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിതികളും വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകളും സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതോടെ ആ സമരം വലിയ വിപ്ലവത്തിനുതന്നെ കാരണമായി.
ഒടുവില്‍ കലക്ടര്‍, വൈസ് ചാന്‍സിലര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, മറ്റു രാഷ്ട്രീയ നേതാക്കള്‍ അധ്യാപകര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ മന്ത്രിയുമായും വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ക്ലാസ് റൂം, ലാബ്, സെമിനാര്‍ ഹോള്‍, വനിതാ ഹോസ്റ്റല്‍ എന്നിവ നിര്‍മിക്കുവാനും യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ സംവിധാനം ഏര്‍പ്പെടുത്തിയത്.
സര്‍.
എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുമാരപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പ് യൂണിവേഴ്‌സിറ്റിയും സര്‍ക്കാരും തമ്മിലുള്ള ധാരണാ പിശകു മൂലം ഇന്നും കിട്ടാക്കനിയാണ്. 2009 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക്് ലഭിച്ചിരുന്ന ഈ സ്‌കോളര്‍ഷിപ്പ് 2012ല്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിര്‍ത്തലാക്കിയിരിക്കുകയാണു. യൂണിവേഴ്‌സിറ്റി കോമണ്‍ എന്‍ട്രന്‍സ് വഴി ഉയര്‍ന്ന റാങ്ക് ജേതാക്കളെ കണ്ടെത്തി അഡ്മിഷന്‍ നടത്തുന്ന നാലു കാമ്പസുകളാണു് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ളത്.
കാസര്‍കോട് ജില്ലയിലെ ചാല കാമ്പസും പി.കെ രാജന്‍ മെമ്മോറിയല്‍ കാമ്പസും കൂടതെ കണ്ണൂര്‍ ജില്ലയിലെ മങ്ങാട്ടുപറമ്പ കാമ്പസും കണ്ണൂര്‍ കാമ്പസും.
വിദ്യാര്‍ത്ഥികള്‍ അവരുടെ യാത്രാ സൗകര്യങ്ങള്‍ മാനദണ്ഡമാക്കിയാണ് അഡ്മിഷന്‍ നടത്തിയിരുന്നത്.
എന്നാല്‍ പില്‍കാലത് യൂണിവേഴ്‌സിറ്റി നിരന്തരമായി മാങ്ങാട്ടുപറംബ ക്യാംബസിലൊഴിച് ബാക്കി ക്യാംബസുകളില്‍ ഫീസ് വര്‍ദ്ദന നടത്തി ഒരേ യൂണിവേഴ്‌സിറ്റിയിലെ ഒരേ കോഴ്‌സിനു വിത്യസ്തമായ ഫീസ് നിരക്ക് കണ്ട് സംശയം തോന്നിയ സംസ്ഥാന പട്ടിക വര്‍ഗ്ഗ പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ യൂണിവേഴ്‌സിറ്റിയോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ സെല്‍ ഫൈനാന്‍സല്ല മറിച്ച്് യൂണിവേഴ്‌സിറ്റി ഡയറക്റ്റ് സെന്റര്‍ എന്ന് മറുപടി നല്‍കിയ രജിസ്ട്രാറിന്റെ കത്തുമായി വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരത്തെ പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ ഡയരറക്റ്റരേയും മുഖ്യമന്ത്രി ഉള്‍പ്പടേയുള്ളവരേയും കണ്ട് സ്‌കോളര്‍ഷിപ്പ്് പുനസ്ഥാപിക്കാന്‍ സാധിച്ചു. എന്നാല്‍ പിന്നീട് കോസ്റ്റ് ഷെയറിംഗ് എന്നും സെല്‍ഫ് ഫൈനാന്‍സ് എന്നും യൂണിവേഴ്‌സിറ്റി പറഞ്ഞ് മലക്കം മറിഞ്ഞ് സ്‌കോളര്‍ഷിപ്പ് വീണ്ടും നിര്‍ത്തലാക്കുകയായിരുന്നു.
സര്‍,
ഒരേ എന്‍ട്രന്‍സ് വഴി ഒരേ റാങ്ക് ലിസ്റ്റ് വഴി അഡ്മിഷന്‍ നടത്തിയിട്ടും വിദ്യാര്‍ത്ഥികളെ സെല്‍ഫ് ഫൈനാന്‍സെന്നും നോണ്‍ സെല്‍ഫൈനാന്‍സെന്നും തരംതിരിച്ചു. ഇപ്പോള്‍ മാങ്ങാട്ടുപറമ്പ കാമ്പസില്‍ മാത്രം സ്‌കോളര്‍ഷിപ്പ് ലഭിക്കുമ്പോള്‍ നിര്‍ധരായ കാസര്‍കോട്ടെയും മറ്റു രണ്ട് കാമ്പസുകളിലേയും പല വിദ്യാര്‍ത്ഥികള്‍ക്കും പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ട സാഹചര്യമാണു. എം.സി.എ, എം.ബി.എ പോലുള്ള കോഴ്‌സുകളുടെ ഭീമമായ തുക സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്് വലിയൊരു സാമ്പത്തിക പിരിമുറുക്കമാണ് നല്‍കുന്നത്.
ഇതിനെതിരെ മുഖ്യമന്ത്രി, വൈസ് ചാന്‍സിലര്‍ ഉള്‍പ്പെടെയുള്ളവരെ കണ്ട് വിദ്യാര്‍ത്ഥികള്‍ പ്രശ്‌ന പരിഹാരത്തിനു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നോക്ക വിഭാഗ കോര്‍പ്പരേഷന്‍ യൂണിവേഴ്‌സിറ്റിയേയും യൂണിവേഴ്‌സിറ്റി പിന്നോക്ക വിഭാഗ കോര്‍പ്പറേഷനേയും പഴിചാരി വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ് സര്‍ക്കാര്‍.
സര്‍, അങ്ങൊരു അധ്യാപകനാണ്. അതു കൊണ്ട് തന്നെ ഞങ്ങളുടെ ന്യായമായ ആവശ്യങ്ങളോട് അങ്ങ് മുഖം തിരിക്കില്ലെന്ന വിശ്വാസത്തോടെ...
Keywords: Chala-college-students-letter
Post a Comment
0 Comments