ആദൂര്‍ (www.evisionnews.in) : ചെക്കുകേസുകളില്‍ കോടതി വാറണ്ട് പ്രകാരം ആദൂര്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദൂര്‍ മഞ്ഞംപാറയിലെ സൈനുല്‍ ആബിദിന്‍ തങ്ങളാ(30)ണ് അറസ്റ്റിലായത്. ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ്.
ചെക്ക് കേസുകളില്‍ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യും, ജുഡീഷ്യല്‍ ഒന്നാം മജിസ്‌ട്രേറ്റ് കോടതി (രണ്ട്)യും, കാഞ്ഞങ്ങാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്)യും, ശൃംഗേരി കോടതിയും ആബിദീന്‍ തങ്ങള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ചെക്ക് നല്‍കി വ്യക്തിഗത വായ്പകള്‍ തരപ്പെടുത്തിയതിന് കോടതിയില്‍ നല്‍കിയ പരാതി പ്രകാരമാണ് വാറണ്ട്. സൈനുല്‍ ആബിദിന്‍ തങ്ങളുടെ വീട് ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ വാറണ്ടുകള്‍ നടപ്പാക്കാന്‍ കോടതി ആദൂര്‍ പൊലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഒന്നര മാസമായി സൈനുല്‍ ആബിദിന്‍ തങ്ങളെ കണ്ടെത്താനായി പൊലീസ് ശ്രമം നടത്തിവരികയായിരുന്നു.
വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിരുന്നു.
Keywords: News-warrent-accused-at-mumbai
Post a Comment
0 Comments