കാസര്‍കോട്: (www.evisionnews.in)സ്വാശ്രയ കോളേജ് , മെഡിക്കല്‍ കോളേജ് പ്രവേശനത്തിന്നായി ഭീമമായ ഫീസ് വര്‍ദ്ധനവ് നടത്തിയ സര്‍ക്കാരിനെതിരെ നടക്കുന്ന ജനകീയ സമരങ്ങളെ പോലീസിനെ വെച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് എം എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി മുന്നറിയിപ്പു നല്‍കി. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയവര്‍ ജനവഞ്ചന തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും നിയമസഭയില്‍ പോലും മാന്യമായ വാക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത മുഖ്യമന്ത്രി ജനാധിപത്യ കേരളത്തിന്നപമാനമാണെന്നും ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. പ്രസിഡണ്ട് ഹാശിം ബംബ്രാണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. ഇര്‍ഷാദ് മൊഗ്രാല്‍, സി.ഐ.എ ഹമീദ്, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അനസ് എതിര്‍ത്തോട്, ഖാദര്‍ ആലൂര്‍, റമീസ് ആറങ്ങാടി, സവാദ് എം പി, സഹദ് അംഗഡി മുഗര്‍, റഫീഖ് വിദ്യാനഗര്‍, അഷ്‌റഫ് ബോവിക്കാനം, തൗസീഫ് പടുപ്പ്, സൈഫുദ്ദീന്‍ മഞ്ചേശ്വര്‍, നഷാത്ത്, തബ്ഷീര്‍ സി.ബി,സലാം ബെളിഞ്ചം, അന്‍സാഫ് കുന്നില്‍, ശിഹാബ് പേരാല്‍, നിസാം ഹിദായത്ത് നഗര്‍, സയിദ് താഹ, ശാലു ചെര്‍ക്കള, ശിഹാബ് പുണ്ടുര്‍, ബാസിം കെ, ശമീം സി.സി, റഊഫ്, ആഷിഫ്, റാഷിദ്, മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് സംബന്ധിച്ചു.
keywords: kasaragod-msf-sarkar-strike-msf

Post a Comment
0 Comments