Type Here to Get Search Results !

Bottom Ad

അസൈനാര്‍ കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ് പി

കാസര്‍കോട്:(www.evisionnews.in) കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ് പിയായി അസൈനാറിനെ നിയമിച്ചു. കാഞ്ഞങ്ങാട് സ്വദേശിയാണ്‌.

അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈ എസ് പി ആയിരുന്ന പി കെ തമ്പാന്‍ നായരെ കോഴിക്കോട് റൂറല്‍ നാര്‍ക്കോട്ടിക് ഡിവൈ എസ് പിയായും മാറ്റി നിയമിച്ചു. പകരം നിയമനം ആയിട്ടില്ല.


ഹൊസ്ദുര്‍ഗ്ഗ് ഡിവൈ എസ് പിയായി കെ ദാമോദരന്‍ നിയമിതനായതോടെ ഒഴിവു വന്ന ഡി സി ആര്‍ ബിയില്‍ വി ഡി ജയനെയും നിയമിച്ചു. അതേസമയം അഡ്മിനിസ്‌ട്രേഷന്‍, സ്റ്റേറ്റ് സ്‌പെഷല്‍ബ്രാഞ്ച് ഡിവൈ എസ് പിമാരെ നിയമിച്ചിട്ടില്ല.


ഉടന്‍ സ്ഥാനക്കയറ്റം ഉണ്ടാകുന്ന പി ബാലകൃഷ്ണന്‍ നായര്‍, കെ വി വേണുഗോപാലന്‍ എന്നിവരെയാണ് ഈ തസ്തികകളിലേക്ക് പരിഗണിക്കുന്നത്.


ടി ഉത്തംദാസിനെ കണ്ണൂര്‍ എസ് ബി സി ഐ ഡിയിലും ടി പി സുമേഷിനെ കണ്ണൂര്‍ സി ബി സി ഐ ഡിയിലും മാറ്റി നിയമിച്ചു.



Keywords:Kasaragod-Asainar-DYSP




Post a Comment

0 Comments

Top Post Ad

Below Post Ad