ബംഗളൂരു (www.evisionnews.in) : കാവേരി നദീ ജല തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥയിലായിരിക്കുന്ന ബംഗളൂരുവില്‍ തമിഴ് ടെലിവിഷനുകള്‍ നിരോധിച്ചു. അഭ്യൂഹങ്ങള്‍ പരക്കാതിരിക്കാനാണ് ചാനലുകള്‍ക്ക് പൂട്ടിട്ടത്.
സംഘര്‍ഷത്തിനിടെ ബംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക അക്രമങ്ങള്‍ അരങ്ങേറി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തരേയും ക്യാമറാമാനേയും ആക്രമിച്ചു. ഇവരുടെ ക്യാമറ സംഘം അടിച്ചു തകര്‍ത്തു. ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ര്‍ റോഷിനിയേയും ക്യാമറാമാന്‍ മധുവിനേയുമാണ് സംഘം ആക്രമിച്ചത്.
അതിനിടെ കര്‍ണ്ണാടകയില്‍ ഇന്നലെ നിലവില്‍ വന്ന നിരോധനാജ്ഞ ബുധനാഴ്ച വരെ നീട്ടിയിട്ടുണ്ട്. അക്രമങ്ങള്‍ അരങ്ങേറാനുള്ള സാധ്യത കണക്കിലെടുത്ത് ബംഗളൂരുവില്‍ ഉള്‍പ്പെടെ സിആര്‍പിഎഫ് സേനയെ വിന്യസിച്ചിട്ടുണ്ട്. നഗരത്തില്‍ അതീവ ജാഗ്രത തുടരുകയാണ്.
Keywords: Banglore-tamil-media-attack-kaveri-problems-karnataka
Post a Comment
0 Comments