Type Here to Get Search Results !

Bottom Ad

യുഡിഎഫ് മദ്യനയം എല്‍.ഡി.എഫ് സര്‍ക്കാര്‍ പൊളിച്ചടുക്കി: പത്തനംതിട്ടയില്‍ പുതിയ മദ്യവില്‍പ്പനശാല തുറന്നു.


പത്തനംതിട്ട  (www.evisionnews.in)  : സംസ്ഥാനത്ത് പുതിയ മദ്യ ഷോപ്പുകള്‍ തുറക്കില്ല എന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വാദം പൊളിച്ചടുക്കി പത്തനംതിട്ടയില്‍ ബിവറേജ് കോര്‍പ്പറേഷന്റെ നിലവിലുള്ള ഔട്ട് ലെറ്റിന് താഴെ പുതിയ മദ്യവില്‍പ്പനശാല പ്രവര്‍ത്തനം ആരംഭിച്ചു. തിങ്കളാഴ്ച ഉച്ച മുതലാണ് പുതിയ ഔട്ട് ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്.

സംസ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും നിലവിലുള്ള മദ്യഷോപ്പുകള്‍ ഘട്ടം ഘട്ടമായി പൂട്ടുമെന്നും പുതുതായി ഒരു മദ്യഷോപ്പ് പോലും തുറക്കില്ല എന്നും സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് പത്തനംതിട്ടയില്‍ പുതുതായി ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാല തുറന്നത്.

ഉച്ചയോട് കൂടിയാണ് പൊലീസ് സ്റ്റേഷന്‍ റോഡിന് സമീപമുള്ള ബിവറേജ് ഔട്ട്‌ലെറ്റിന് താഴെയുള്ള കെട്ടിടത്തില്‍ പുതിയ മദ്യഷോപ്പ് പ്രവര്‍ത്തിച്ച് തുടങ്ങിയത്. കോര്‍പ്പറേഷന്റെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ മദ്യഷോപ്പ് ആരംഭിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു.

നേരത്തെ ഇതേ കെട്ടിടത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാനും ആലോചന നടന്നിരുന്നു. ഇതിന് വേണ്ടി വാടകയ്‌ക്കെടുത്ത കെട്ടിടത്തില്‍ തന്നെയാണ് 700 രൂപയ്ക്ക് മുകളില്‍ വിലയുള്ള മദ്യം വില്ക്കുന്നതിനായി പ്രത്യേക ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

Keywords: beevrage-outlet-new-pathanamthitta-opened

Tags

Post a Comment

0 Comments

Top Post Ad

Below Post Ad